Posted On
date_range Updated On
date_range നിയമസഭയിലെ അതിക്രമക്കേസ്: സർക്കാർ അപ്പീലിന്
തിരുവനന്തപുരം: നിയമസഭയിലെ അതിക്രമക്കേസ് പിൻവലിക്കാനുള്ള നീക്കം കോടതി തള്ളിയതിനെതിരെ സർക്കാർ അപ്പീൽ നൽകിയേക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞദിവസം തള്ളിയത്. ഇത് സർക്കാറിന് കനത്ത തിരിച്ചടിയായിരുന്നു.
ആ സാഹചര്യത്തിലാണ് അപ്പീലിന് ആലോചിക്കുന്നത്. ഇതിനായി നിയമോപദേശം തേടും. നിയമവകുപ്പിൽനിന്നുൾപ്പെടെ ലഭിക്കുന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാകും തീരുമാനം. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറ് ഭരണപക്ഷ നേതാക്കളാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.