Posted On
date_range Updated On
date_range കോളജ് ഡേ പരിപാടിയിൽ പുറത്തുനിന്നെത്തിയവരുടെ അക്രമം; വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
തിരുവനന്തപുരം: കോളജ് ഡേ പരിപാടിക്കിടെ പുറത്തുനിന്നെത്തിയവർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിലാണ് സംഭവം.
കോളജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദനമേറ്റത്. മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.