വിനോദിൻെറ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ നാട്ടുകാർ തടഞ്ഞു; ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യം

പുൽപള്ളി: കർണാടക വനപാലകർ വെടിവെച്ചതിനെ തുടർന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ്  വീഴ്ച്ച വരുത്തിയതായി പരാതി. കേസെടുക്കാതെ ഒത്തുതീർപ്പിന് പോലീസ് മുൻകൈ എടുത്തതായാണ് ആരോപണം.

ഇതേ തുടർന്ന്  മൃതദേഹം വീട്ടിൽ നിന്ന് നീക്കാൻ കോളനിവാസികളും നാട്ടുകാരും അനുവദിക്കുന്നില്ല. ഇൻക്വസ്റ്റിന് ഡി.വൈ എസ് പി എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുൽപള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദ് (25) ആണ് കഴിഞ്ഞ ദിവസം  ആത്മഹത്യ ചെയ്തത്.

Tags:    
News Summary - vinodh pulpally- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.