‘ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും, ജയ് ഹിന്ദ്’; സുരേഷ് ഗോപിയെ പരിഹസിച്ച് വിനായകൻ

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനക്കെതിരെ പരിഹാസവുമായി നടൻ വിനായകൻ. ആദിവാസികളുടെ ഉന്നമനത്തിന്‌ ബ്രാഹ്മണനോ നായിഡുവോ പോലുള്ള ഉന്നതകുലജാതൻ ഗോത്രവർഗമന്ത്രിയാവണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്‍താവനക്കെതിരെ പൊതുവെ രൂക്ഷവിമർശനമാണുയരുന്നത്.

ഈ സാഹചര്യത്തിലാണ് നടൻ വിനായകൻ സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലൂടെ പരിഹസിച്ചത്. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്ന് വിനായകൻ ഫേസ് ബുക്കിൽ എഴുതി. സുരേഷ്​ഗോപിയുടെ കുടുംബത്തിന്റെ ചിത്രവും വിനായകൻ ഫ്ലാറ്റിൽ വെച്ച് നടത്തിയ ​​ന​ഗ്നതാ പ്രദർശനത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടൻ പങ്കുവെച്ചു.

ഗോത്രവർഗക്കാരുടെ ഉന്നമനത്തിന്‌ ഉന്നതകുലജാതൻ ഗോത്രവർഗമന്ത്രിയാവണമെന്നായിരുന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ഗോത്രവകുപ്പിന്റെ ചുമതല ലഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയം വിവാദമായതോടെ സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ചിരുന്നു. രാവിലെ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചൊന്ന് എന്നാണ് സ​ുരേഷ്ഗോപി പറയുന്നത്. വേർതിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

മുൻപ് പു​ന​ർ​ജ​ന്മ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും അ​ടു​ത്ത ജ​ന്മ​ത്തി​ൽ പൂ​ണൂ​ലി​ടു​ന്ന ബ്രാ​ഹ്മ​ണ​നാ​യി ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി മു​ഖ്യ​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി പറഞ്ഞിരുന്നു. പിന്നെ, പൂര നഗരയിൽ ആംബുലൻസിൽ പോയില്ലെന്നും പറഞ്ഞുനോക്കി. പിന്നെ, ഓർമ്മ വന്നപ്പോൾ തിരുത്തി.

വിനായകന്റെ കുറിപ്പ്

അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം.

ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും. ജയ് ഹിന്ദ്.

Tags:    
News Summary - Vinayakan Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.