വിക്രം-എസ്: ബഹിരാകാശ മേഖലയിലെ ആദ്യ സ്വകാര്യ മുന്നേറ്റം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനമുണ്ടായശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു, ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്രം-എസിന്റേത്.

ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായ എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച് ലാബ് എന്നിവയുടേതായിരുന്നു റോക്കറ്റിലെ ഉപഗ്രഹങ്ങൾ. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹിരാകാശരംഗത്ത് വൻ മുന്നേറ്റം നടത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ദൗത്യം വിജയകരമായിരുന്നെന്നും ഇതൊരു ചരിത്രനിമിഷമാണെന്നും ഇന്ത്യൻ നാഷനൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻസ്‌പേസ്) ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞു.

റോക്കറ്റിന്റെ വിക്ഷേപണദൗത്യത്തിന് പ്രാരംഭ് എന്നാണ് പേരിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ഏതു വിക്ഷേപണ സൈറ്റിൽനിന്നും 24 മണിക്കൂറിനുള്ളിൽ റോക്കറ്റുകൾ കൂട്ടിച്ചേർക്കാനും വിക്ഷേപിക്കാനും കഴിയുമെന്നും സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് അവകാശപ്പെട്ടു.

ക്രയോജനിക്, ഹൈഡ്രോളിക്-ലിക്വിഡ്, ഖര-ഇന്ധന കേന്ദ്രീകൃതമായ റോക്കറ്റ് എൻജിനുകള്‍ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയാണ് സ്‌പേസ്എക്‌സ്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനും സ്വന്തമായി ബഹിരാകാശ കമ്പനിയുണ്ട്.

Tags:    
News Summary - Vikram-S-the First Private Advancement in Space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.