???? ?????????????????? ??????? ????????? (???)

വിജയകുമാറെത്തി, അവസാനമായി ഗീതയെ കാണാൻ 

കൊച്ചി: അവസാനമായി ഭാര്യയുടെ മുഖം ഒരുനോക്ക് കാണാൻ കൊതിച്ച് ആശങ്കകൾക്കൊടുവിൽ വിജയകുമാർ നാടണഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ വിട്ടുപിരിഞ്ഞ പ്രിയതമയുടെ ചാരത്തെത്താൻ ദുഃഖമേറെ സഹിച്ചതി​​െൻറ വേദന കഠിച്ചമർത്തിയിരുന്നു. 

മാധ്യമങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലുകൾക്കൊടുവിൽ ശനിയാഴ്ച 6.20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പാലക്കാട് കൊല്ലങ്കോട് ആനമാറി വടുകമ്പാടത്തെ വിജയകുമാർ നാടണഞ്ഞത്. 

ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ വിജയകുമാറി​​െൻറ ഭാര്യ ഗീത കഴിഞ്ഞ 10നാണ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചത്. ഇതോടെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ അദ്ദേഹം പേര് രജിസ്​റ്റർ ചെയ്തു. എന്നാൽ, സീറ്റൊഴിവില്ലെന്ന കാരണത്താൽ യാത്ര മുടങ്ങുകയായിരുന്നു. കരഞ്ഞുകൊണ്ട് ദുബൈ വിമാനത്താവളത്തിന് മുന്നിൽ നിന്ന ഇദ്ദേഹത്തെ സാമൂഹിക പ്രവർത്തകരുെട ഇടപെടലിലൂടെയാണ് നാട്ടിലേക്ക് അയക്കാൻ ടിക്കറ്റ് തരപ്പെടുത്തിയത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പരിശോധനകൾ പൂർത്തീകരിച്ച് പ്രത്യേക ടാക്സിയിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. മുടങ്ങിയ യാത്രകൾക്കൊടുവിൽ വിജയകുമാറെത്തുന്നതിനായി കാത്തുവെച്ചിരിക്കുകയായിരുന്നു ഭാര്യയുടെ മൃതദേഹം. വിജയകുമാർ-ഗീത ദമ്പതികൾക്ക് മക്കളില്ല. 

നെടുമ്പാശ്ശേരിയിലെത്തിയാൽ നാട്ടിലേക്ക് പോകാൻ അനുമതി ലഭിക്കുമോ എന്ന ആശങ്കയും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാൽ, തടസ്സങ്ങളൊന്നുമില്ലാതെ പ്രത്യേക വാഹനത്തിൽ പാലക്കാട്ടേക്ക് പോകാൻ അനുവദിക്കുകയായിരുന്നു. നാട്ടിൽ പ്രത്യേകം ഒരുക്കിയിരിക്കുന്ന വീട്ടിലെ നിരീക്ഷണത്തിലേക്കാണ് വിജയകുമാറിനെ രാത്രി എത്തിച്ചത്. ഞായറാഴ്ച മാനദണ്ഡങ്ങൾ പാലിച്ച് ഭാര്യയുടെ മൃതദേഹം കാണാനുള്ള സൗകര്യമൊരുക്കും. 

Tags:    
News Summary - vijayakumar finally arrived in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.