വിജയദശമി: ആദ്യാക്ഷരം കുറിച്ച്​ ആയിരക്കണക്കിന്​ കുരുന്നുകൾ

 കോഴിക്കോട്​: വിജയദശമി ദിനത്തില്‍ വിദ്യാരംഭച്ചടങ്ങിലൂടെ കുരുന്നുകള്‍ അക്ഷരലോകത്തേയ്ക്ക് പിച്ചവച്ചു. വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി.

വിജയദശമി ദിനത്തില്‍ പൂജപ്പുര സരസ്വതി മണ്ഡപത്തിലെ എഴുത്തിനിരുത്തൽ


വിജയദശമി ദിനത്തില്‍ കണ്ണൂർ മുനീശ്വരൻ കോവിലെ വിദ്യാരംഭച്ചടങ്ങ്​

 

വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ എഴുത്തിനിരുത്ത്

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, എറണാകുളം വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം എന്നിവിടങ്ങളിൽ നിരവധി രക്ഷിതാക്കൾ കുരുന്നുകളുമായി ചടങ്ങിനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേഹ, നിയ, കനി, ഫിദല്‍ എന്നീ കുട്ടികൾക്ക്​ ആദ്യാക്ഷരം പകര്‍ന്നു. 

വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു

 

വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ തിരക്ക്​


Tags:    
News Summary - Vijayadasami: Thousands of kids scribble first letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.