അഴിമതി: വേലന്താവളം ചെക്പോസ്റ്റിൽ റെയ്ഡ്; രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

പാലക്കാട്: ചെക്പോസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. പാലക്കാട് വേലന്താവളം ചെക്പോസ്റ്റിലെ എ.എം.വി.ഐ ശരത് കുമാർ, ഗോപാലപുരം ചെക്പോസ്റ്റിലെ ഒാഫീസ് അസിസ്റ്റന്‍റ് സുനിൽ മണിനാഥ് എന്നിവരെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയത്. ട്രാൻസ്പോർട്ട് കമീഷണറാണ് അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് വേലന്താവളം ചെക്പോസ്റ്റിൽ വിജിലൻസിന്‍റെ പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. വേലന്താവളം ചെക്പോസ്റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 300 രൂപ വിജിലൻസ് കണ്ടെടുത്തു. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ വാർത്താ ചാനൽ  പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിജിലൻസിന്‍റെ റെയ്ഡ്.

 

Tags:    
News Summary - vigilance raid in rto check post in palakkad velanthavalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.