തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിയുന്നതിെൻറ കാരണം കണ്ടെത്താൻ വിജിലൻസിെൻറ മിന്നൽപരിശോധന. പൊതുമരാമത്ത് വകുപ്പിെൻറ റോഡുപണികളിൽ വ്യാപക ക്രമക്കേടും അഴിമതിയുമുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ‘ഓപറേഷൻ സരൾ രാസ്ത ’ എന്ന പേരിൽ മിന്നൽപരിശോന നടത്തിയത്. വിജിലൻസ് മേധാവി അനിൽകാന്തിെൻറ നേതൃത്വ ത്തിൽ നടന്ന പരിശോധനയിൽ വ്യാപകക്രമക്കേടുകൾ കണ്ടെത്തി.
പുതുതായി പുനർനിർമാ ണം പൂർത്തിയാക്കിയതും പൊട്ടിപ്പൊളിഞ്ഞതുമായ 40ഓളം റോഡുകളിലായിരുന്നു പരിശോധന. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. കേന്ദ്ര ഗതാഗതമന്ത്രാലയത്തിെൻറയും ഇന്ത്യൻ റോഡ് കോൺഗ്രസിെൻറയും മാർഗനിർേദശങ്ങൾ കാറ്റിൽപറത്തിയാണ് ഭൂരിഭാഗം റോഡുകളുടെയും നിർമാണം.
പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. റോഡ് പണികളുമായി ബന്ധപ്പെട്ട ഫയലുകൾ അതത് ഓഫിസുകളിൽനിന്ന് പിടിച്ചെടുത്തു. ശേഖരിച്ച സാമ്പിളുകൾ ലാബ് പരിശോധനക്കയച്ചു. പേരൂർക്കട-പൈപ്പിന്മൂട് റോഡിലെ ഊളമ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ ടാർ കനത്തിൽ ഇട്ടിട്ടില്ലെന്ന് കണ്ടെത്തി. പരുത്തിപ്പാറ-അമ്പലമുക്ക് റോഡിലെ മുട്ടടയിൽ ആറുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് ടാർ ഉപയോഗിച്ചതിെൻറ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. കായംകുളം തരുവള്ളി-ടെക്നോ ജങ്ഷനിലെ റോഡുപണികൾക്ക് ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഉപയോഗിച്ചത്. അതിനാൽ റീ ടാർ ചെയ്ത ഭാഗത്ത് ചുരുങ്ങിയ കാലത്തിനകം കുഴികൾ രൂപപ്പെട്ടു.
വയനാട് ചീയമ്പം- മുള്ളങ്കൊല്ലി റോഡിൽ നടത്തിയ മിന്നൽപരിശോധനയിൽ റോഡിൽ നടത്തിയ ടാറിങ്പണികളുടെ കാലാവധി നവംബർ വരെയുണ്ടെങ്കിലും പൂർണമായും പൊട്ടിപ്പൊളിഞ്ഞു. ഈ റോഡിൽ കരാറുകാരൻ ഒരു അറ്റകുറ്റപ്പണിയും നടത്തുന്നില്ല. ഇതിനെതിരെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി.
ക്രമക്കേടുകെളക്കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. ഐ.ജി എച്ച്. വെങ്കിടേഷ്, ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ, വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -ഒന്ന് എസ്.പി കെ.ഇ. ബൈജു, വിജിലൻസ് ദക്ഷിണമേഖല എസ്.പി ജയശങ്കർ എന്നിവർ പരിശോധനക്ക് നേരിട്ട് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.