വിഷ്ണു കൊട്ടാരക്കര, ജസീൽ തലക്കുളത്തൂർ

വിദ്യാർഥി ജനത സംസ്ഥാന നേതൃസംഗമം സമാപിച്ചു

കോഴിക്കോട്: വിദ്യാർഥി ജനത സംസ്ഥാന നേതൃസംഗം കോഴിക്കോട് സമാപിച്ചു. ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ വിവിധ സെഷനുകളിലായി വിജയരാഘവൻ ചേലിയ, അനന്ദു രാജ്, അലൻ ശുഹൈബ്, എൻ.ഐ.ടി. വിദ്യാർഥികളായ എച്ച്.കെ. ഫൈറൂസ്, നീതു ആർ. മേനോൻ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ ജനത കണ്ട സ്വപ്നങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തഞ്ചാം വാർഷികത്തിലെത്തുമ്പോൾ ഒറ്റുകൊടുക്കപ്പെടുന്നു എന്നതാണ് രാജ്യം നേരിടുന്ന ദുരന്തമെന്ന് വിദ്യാർഥി ജനത സംസ്ഥാന നേതൃസംഗമത്തെ അഭിസംബോധന ചെയ്തത് വിജയരാഘവൻ ചേലിയ അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനം നാഷണൽ ജനതാദൾ സംസ്ഥാന ജന. സെക്രട്ടറി സെനിൻ റാഷി കെ.കെ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി ജനത സംസ്ഥാന പ്രസിഡന്‍റ് വിഷ്ണു കൊട്ടാരക്കര അധ്യക്ഷനായി. ജന. സെക്രട്ടറി ജസിൽ തലക്കുളത്തൂർ, ധ്യാൻ ദേവ്, ദിയ പ്രിയദർശൻ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥി ജനത സംസ്ഥാന കമ്മിറ്റി:
പ്രസിഡന്‍റ്: വിഷ്ണു കൊട്ടാരക്കര. വൈസ് പ്രസിഡന്‍റുമാർ: ദ്യാൻ ദേവ്. എസ്, നന്ദന മോഹൻ. ജന. സെക്രട്ടറിമാർ: ജസീൽ തലക്കുളത്തൂർ, ദിയ പ്രിയദർശിനി. എസ്, മുഹമ്മദ് റിയാസ് വി.എം. സെക്രട്ടറിമാർ: അമീന അന്ന ജെയ്സൺ, മുഹമ്മദ് നിയാസ് പി.വി, അഫ്നാൻ ടി.കെ, അമീൻ മുഹമ്മദ് ഇ.പി, അഞ്ജന ദേവി. 

Tags:    
News Summary - Vidyarthi Janatha state leadership meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.