?????

അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങി

വണ്ടൂര്‍: കൊച്ചു കുട്ടികളുടേതുൾ​െപ്പടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ്​ കസ്​റ്റഡിയില്‍ വാങ്ങി. മലപ്പുറം തിരുവാലി പുന്നപ്പാല കോക്കാടന്‍ ഷറഫലിയെയാണ് (25) വണ്ടൂര്‍ സി.ഐ വി. ബാബുരാജന്‍ മൂന്നുദിവസത്തേക്ക്​ കസ്​റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ അഡ്മിനായിട്ടുള്ള ഇരുപതിലധികം ടെലിഗ്രാം​ ചാനലുകളെ സംബന്ധിച്ച വിവരങ്ങളാണ് പൊലീസ്​ തേടുന്നത്. ഗ്രൂപ്പംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലുള്ള ടെലിഗ്രാം ആപ്പി​​​െൻറ കേന്ദ്രത്തിലേക്ക് പൊലീസ്​ മെയിലയച്ചിട്ടുണ്ട്.

ഇവ ഉപയോഗിച്ച്​ ഇയാള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്. ഇത്തരം പതിനായിരക്കണക്കിന്​ വിഡിയോകള്‍ സൂക്ഷിച്ച പ്രതി ഇത്​ വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ്​ കരുതുന്നത്. പരസ്പരം പരിചയമില്ലാത്തവരാണ് ഗ്രൂപ്പില്‍ ഭൂരിഭാഗവുമെന്ന്​ കണ്ടെത്തിയിരുന്നു. അപരിചിതര്‍ക്ക് ഇത്തരം ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്​തതിലൂടെ പണമായിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നതെന്നാണ് പൊലീസ്​ കരുതുന്നത്. @awsomekerala എന്ന ഐ.ഡിയിലുള്ള ഗ്രൂപ്​ അഡ്മിന്‍ ഷറഫലിയാണെന്ന് പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്

Tags:    
News Summary - Videos of Small Childrens Case: Accused Under Custody -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.