?????????? ????????????? ??????? ??

ഈ ആന മനുഷ്യക്രൂരതയുടെ ഇര

പൈനാപ്പിളി​​െൻറയോ മറ്റോ ഉള്ളിൽവെച്ച്​ നൽകിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്​ വായിൽ മുറിവുണ്ടായതിനെത്തുടർന്നാണ്​ ആന ചെരിഞ്ഞത്​
അലനല്ലൂർ (പാലക്കാട്​): തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ചെരിഞ്ഞ കാട്ടാന മനുഷ്യക്രൂരതയുടെ ഇര. പൈനാപ്പിളി​​െൻറയോ മറ്റോ ഉള്ളിൽവെച്ച്​ നൽകിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്​ വായിൽ മുറിവുണ്ടായതിനെത്തുടർന്ന്​ അവശനിലയിലായിരുന്ന കാട്ടാന കഴിഞ്ഞമാസം 27നാണ് അമ്പലപ്പാറ തെയ്യംകുണ്ടിൽ ചെരിഞ്ഞത്.

15 വയസ്സ്​ തോന്നിക്കുന്ന ആന ഒരുമാസം ഗർഭിണിയായിരുന്നെന്ന് പോസ്​റ്റുമോർട്ടത്തിൽ വ്യക്​തമായി. മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ഒന്നും കഴിക്കാനാവാത്ത അവസ്​ഥയിലായിരുന്നു. മുറിവിന് ഒരാഴ്​ചത്തെ പഴക്കമാണ് കണക്കാക്കുന്നത്. മുറിവിന് ശമനമുണ്ടാകാനായി തുമ്പിക്കൈ വെള്ളത്തിൽ മുക്കി വെള്ളിയാർ പുഴയിൽ നിൽക്കുന്ന ആനയുടെ ചിത്രം പുറത്തുവന്നിരുന്നു.

തുടർന്ന്​ കരക്ക് കയറ്റി ചികിത്സ ലഭ്യമാക്കാൻ പാലക്കാട് ധോണിയിൽനിന്ന്​ രണ്ട് കുങ്കിയാനകളെ സ്​ഥലത്തെത്തിച്ചു. വെള്ളത്തിൽനിന്ന്​ കയറ്റാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് 27ന് വൈകീട്ട്​ നാലോടെ ആന ചെരിഞ്ഞത്. തുടർന്ന് കച്ചേരിപറമ്പിലെത്തിച്ച് വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാമി​​െൻറ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടത്തി സംസ്കരിച്ചു. 

സ്ഫോടകവസ്തു വെച്ച്​ മുറിവേൽപിച്ച സംഭവത്തിൽ മണ്ണാർക്കാട് ഫോറസ്​റ്റ്​ റേഞ്ചി​​െൻറ നേതൃത്വത്തിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്​റ്റ്​മോർട്ടത്തി​​െൻറ വിശദറിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ വ്യക്​തത വരുത്താനാകൂ.

25ന് രാവിലെ തെയ്യംകുണ്ടിലെത്തി വെള്ളത്തിൽ നിലയുറപ്പിച്ചിരുന്ന ആനയെ കാട്ടിലേക്ക് തിരികെയയക്കാൻ അന്ന് വൈകീട്ട്​ പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ചും ശ്രമം നടത്തിയിരുന്നെങ്കിലും അവശയായ കാട്ടാന വെള്ളത്തിൽ തന്നെ തുടരുകയായിരുന്നു.

രണ്ട് ദിവസത്തിലേറെ അവശനിലയിലായിട്ടും ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന്​ ആക്ഷേപമുണ്ട്.
 

Tags:    
News Summary - victim of human cruelty -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.