പുഴയിൽചാടി മരിച്ച നാലംഗ കുടുംബത്തിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൽപറ്റ: രണ്ടാഴ്ച മുമ്പ്​ നാലംഗ കുടുംബം വെണ്ണിയോട് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കാണാതായ സായൂജി​​​െൻറ (ഒമ്പത്​) മൃതദേഹം കണ്ടെത്തി. കുടുംബം പുഴയിൽ ചാടിയെന്ന്​ കരുതുന്ന വെണ്ണിയോട്​ ശ്​മശാനത്തോടുചേർന്ന കടവിൽനിന്ന്​ 13 കിലോമീറ്റർ മാറി വിളമ്പുകണ്ടം കഴുക്കലോടി വേട്ടക്കരുമൻ ക്ഷേത്രത്തിനരികെ ബദിരൂര്‍ കയത്തിലാണ് വ്യാഴാഴ്​ച രാവിലെ മൃതദേഹം കണ്ടത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആനപ്പാറ നാരായണന്‍കുട്ടിയുടെ മകനാണ് സായൂജ്. നാരായണന്‍ കുട്ടി, ഭാര്യ ശ്രീജ, മകൾ സൂര്യ എന്നിവരുടെ മൃതദേഹം നേരത്തേ ലഭിച്ചിരുന്നു.
 

Tags:    
News Summary - venniyode- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.