Posted On
date_range Updated On
date_range വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ചോദ്യംചെയ്തു
വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിെൻറയും ഹഖ് മുഹമ്മദിെൻറയും കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ചോദ്യംചെയ്തു.
കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡൻറ് ജി. പുരുഷോത്തമന് നായരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചത്.
കുറ്റകൃത്യത്തിനുശേഷം പ്രതികള്‍ ഫോണില്‍ പുരുഷോത്തമന് നായരെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.
കേസിലെ പ്രധാന പ്രതിയായ ഉണ്ണിയുടെ ഫോണില്‍ നിന്നാണ് വിളിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിരുവോണ തലേന്നായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.