1. പു​ല്ല​മ്പാ​റ​യി​ലെ ല​ത്തീ​ഫി​ന്റെ വീ​ട്ടി​ൽ ഐ.​ജി എ​സ്. ശ്യാം​സു​ന്ദ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു, 2. ഫ​ർ​സാ​ന​യു​ടെ മൃ​ത​ദേ​ഹം വെ​ഞ്ഞാ​റ​മൂ​ട് പു​തൂ​രി​ലു​ള്ള വീ​ട്ടി​ൽ

പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ വി​തു​മ്പു​ന്ന സു​ഹൃ​ത്തു​ക്ക​ൾ

ചോരമണമുള്ള നാട്: ഒ​റ്റ രാ​ത്രി​കൊ​ണ്ട് എ​ന്താ​ണ് സം​ഭ​വി​ച്ച​ത്, ഇങ്ങനെയൊരു അഫാനെ ആർക്കുമറിയില്ല

തി​രു​വ​ന​ന്ത​പു​രം: ചോ​ര​യു​ടെ മ​ണ​മു​ള്ള നാടാണിത്. ഒറ്റ രാ​ത്രി​കൊ​ണ്ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു​പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വെ​ഞ്ഞാ​റ​മൂ​ട് പേ​രു​മ​ല നി​വാ​സി​ക​ൾ. മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് സം​സ്ഥാ​നം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന വാ​ർ​ത്ത​കേ​ന്ദ്ര​മാ​യി പേ​രു​മ​ല പേ​രെ​ടു​ക്കു​ന്നു. പ്ര​ണ​യി​നി​യെ​യും 13കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യു​മ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രെ ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന​ശേ​ഷം ഒ​രു കൂ​സ​ലു​മി​ല്ലാ​തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ അ​ഫാ​നെ​ന്ന ചെ​റു​പ്പ​ക്കാ​ര​നി​ലൂ​ടെ. ഇങ്ങനെയൊരു അഫാനെ ആർക്കുമറിയില്ല.

വീ​ടു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും തൊ​ട്ട് തൊ​ട്ടി​രു​ന്ന അ​ഫാ​ന്‍റെ വീ​ട്ടി​ൽ സ​ഹോ​ദ​ര​നെ​യും പ്ര​ണ​യി​നി​യെ​യും മാ​താ​വി​നെ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചി​ട്ടും ഒ​രു നി​ല​വി​ളി ശ​ബ്ദം​പോ​ലും കേ​ട്ടി​ല്ലെ​ന്ന​ത് ഒ​രു മ​തി​ലി​ന​പ്പു​റ​മു​ള്ള അ​യ​ൽ​ക്കാ​രെ​പ്പോ​ലും ഞെ​ട്ടി​ച്ചു. പൊ​ലീ​സും ആം​ബു​ല​ൻ​സും എ​ത്തി​യ​പ്പോ​ഴാ​ണ് അ​യ​ൽ​ക്കാ​രും വീ​ടി​ന് മു​ന്നി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും കൊ​ല​പാ​ത​ക​വി​വ​രം അ​റി​യു​ന്ന​ത്.

അ​ഫാ​നെ പ​റ്റി നാ​ട്ടി​ലെ ഒ​രാ​ൾ​ക്കു​പോ​ലും മോ​ശം അ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ ത​ന്നെ ഒ​തു​ങ്ങി​ക്കൂ​ടി അ​നാ​വ​ശ്യ സൗ​ഹൃ​ദ​ങ്ങ​ളി​ലേ​ക്ക് ത​ല​വെ​ക്കാ​തെ ജീ​വി​ച്ച അ​ഫാ​ൻ ഒ​റ്റ​ദി​വ​സം കൊ​ണ്ട് സ്വ​ന്തം ര​ക്ത​ത്തി​ലെ അ​ഞ്ചു​പേ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന്​ പ​ല​ർ​ക്കും വി​ശ്വ​സി​ക്കാ​ൻ പാ​ടാ​യി​രു​ന്നു.

ആ​രു​മാ​യും അ​ടു​ത്തി​ട​പ​ഴ​കാ​ത്ത അ​ഫാ​നെ പ​റ്റി കൂ​ടു​ത​ലൊ​ന്നും ആ ​രാ​ത്രി ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ചാ​ന​ൽ കാ​മ​റ​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പേ​രു​മ​ല​യെ പൊ​തി​ഞ്ഞ​തോ​ടെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലെ​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും യു​വ​ജ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും സാ​മു​ദാ​യി​ക നേ​താ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി. പ​ക്ഷേ ആ​ർ​ക്കും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം എ​ന്തെ​ന്ന് മാ​ത്രം അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല

ചി​ല​ർ പൊ​ടി​പ്പും തൊ​ങ്ങ​ലു​മു​ള്ള ക​ഥ​ക​ൾ മെ​ന​ഞ്ഞു. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ‘മാ​ർ​ക്കോ’ സി​നി​മ ക​ണ്ട് അ​നു​ക​രി​ച്ച​താ​ണെ​ന്ന് കൊ​ല​പാ​ത​ക​വി​വ​രം അ​റി​ഞ്ഞെ​ത്തി​യ യു​വാ​ക്ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ, ചെ​ക്ക​ൻ മ​യ​ക്കു​മ​രു​ന്നി​നും ക​ഞ്ചാ​വി​നും അ​ടി​മ​യാ​യി​രു​ന്നു​വോ​യെ​ന്ന സം​ശ​യം ചി​ല മു​തി​ർ​ന്ന​വ​ർ പ്ര​ക​ടി​പ്പി​ച്ചു. അ​ത​ല്ല കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത​യും പ്ര​ണ​യ​നൈ​രാ​ശ്യ​വു​മാ​യി​രി​ക്കാം ഈ ​ക്രൂ​ര​കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ഫാ​ന്‍റെ ഉ​മ്മ ഷെ​മി​യു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള ചി​ല സ്ത്രീ​ക​ൾ സം​ശ​യ​മു​ന്ന​യി​ച്ചു.

ജീ​വ​ന​പ്പോ​ലെ കൊ​ണ്ടു​ന​ട​ന്ന കു​ഞ്ഞ് സ​ഹോ​ദ​ര​നെ അ​ഫാ​ന് എ​ങ്ങ​നെ ഇ​ത്ര മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു പ​ല​ർ​ക്കും. അ​ഫ്സാ​ന്‍റെ​യും കാ​മു​കി ഫ​ർ​സാ​നെ​യു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ട പ​ല​രും അ​ത് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മു​ന്നി​ൽ ഓ​ർ​ത്തെ​ടു​ത്ത​പ്പോ​ൾ വേ​ദ​ന​കൊ​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​ഫാ​നും ഫ​ർ​സാ​ന​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം ഷെ​മി വ​ർ​ഷ​ങ്ങ​ളാ​യി അ​ടു​പ്പ​മു​ള്ള സു​ഹൃ​ത്തു​ക​ളു​മാ​യി പോ​ലും പ​ങ്കു​വെ​ച്ചി​രു​ന്നി​ല്ല.

രാ​ത്രി 10.30ഓ​ടെ ജി​ല്ല റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി സു​ദ​ർ​ശ​ൻ കൊ​ല​പാ​ത​ക പ​രി​സ​രം സ​ന്ദ​ർ​ശി​ക്കു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശം ജ​ന​നി​ബി​ഡ​മാ​യി. ഗ​താ​ഗ​തം നി​യ​​ന്ത്രി​ക്കാ​ൻ​ത​ന്നെ പൊ​ലീ​സ് ഏ​റെ ബു​ദ്ധി​മു​ട്ടി.

‘8 ജെ’ യിൽ ഇനി ആ പുഞ്ചിരി വിടരില്ല; പരീക്ഷ നടക്കും, അഫ്​സാൻ വരില്ല

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഇ​നി​യു​ള്ള​ത്​ 28 നാ​ണ്. ആ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​​ക്ഷേ, അ​ഫ്​​സാ​ൻ വ​രി​ല്ല. സ​ഹോ​ദ​​ര​ന്‍റെ ക്രൂ​ര​ത​ക്കി​ര​യാ​യി ജീ​വ​ൻ പൊ​ലി​ഞ്ഞ കു​രു​ന്നി​നെ​യോ​ർ​ത്ത്​ ക​ണ്ണീ​ര​ണി​യു​ക​യാ​ണ്​ അ​ധ്യ​പി​ക​മാ​രും സ​ഹ​പാ​ഠി​ക​ളും. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ പ​രീ​ക്ഷ​യും ക​ഴി​ഞ്ഞ്​ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ അ​വ​ൻ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. പ​ക്ഷേ, നേ​രം പു​ല​രു​മ്പോ​ഴേ​ക്കും ആ​ദ​രാ​ഞ്​​ജ​ലി നേ​ർ​ന്നു​ള്ള ബോ​ർ​ഡാ​ണ്​ സ്കൂ​ൾ ക​വാ​ട​ത്തി​ലു​യ​ർ​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 8 ജെ ​ക്ലാ​സ്​ മു​റി ഇ​പ്പോ​ൾ പ​രീ​ക്ഷ​ക്കാ​യി റോ​ൾ ന​മ്പ​റെ​ഴു​തി മു​ഖം മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സി​ൽ അ​ഫ്​​സാ​ന്‍റെ ചി​രി​ക്കു​ന്ന മു​ഖ​മാ​ണ്. ത​ന്‍റെ ക്ലാ​സി​ൽ ഇ​നി​യാ പു​ഞ്ചി​രി നി​റ​യി​ല്ലെ​ന്ന്​ വി​ശ്വ​സി​ക്കാ​ൻ ക്ലാ​സ് അ​ധ്യാ​പി​ക സ്മി​ത​ക്ക്​ ക​ഴി​യു​ന്നി​ല്ല. വ​ലി​യ ബ​ഹ​ള​ങ്ങ​ളി​ല്ല. എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദം. എ​പ്പോ​ഴും ചി​രി​ക്കു​ന്ന മു​ഖം. അ​ല​ർ​ജി​യു​ടെ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യെ​ടു​ക്കും. ആ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​മ്മ ഫോ​ണി​ൽ വി​ളി​ച്ച്​ അ​വ​ധി പ​റ​യും.

ചൊ​വ്വാ​ഴ്ച സ്കൂ​ളി​ൽ ഐ.​ടി ഫെ​സ്റ്റ് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്രോ​ഗ്രാം ചാ​ർ​ജു​ള്ള​തു​കൊ​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ കാ​ര​ണം താ​നും മ​റ്റു മൂ​ന്ന് അ​ധ്യാ​പി​ക​മാ​രും വൈ​കീ​ട്ട്​ ആ​റ​ര​യോ​ടെ​യാ​ണ് സ്കൂ​ളി​ൽ നി​ന്ന് പോ​യ​തെ​ന്ന് സ്മി​ത ടീ​ച്ച​ർ പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ചൊ​വ്വാ​ഴ്ച​യി​ലെ പ​രി​പാ​ടി​ക്ക് പ​ങ്കെ​ടു​ക്കാ​നു​ള്ള കു​ട്ടി​ക​ൾ​ക്കെ​ല്ലാം സ​ന്ദേ​ശ​മ​യ​ച്ചു. അ​പ്പോ​ഴാ​ണ് സ്കൂ​ളി​ൽ നി​ന്ന് മ​റ്റൊ​രു അ​ധ്യാ​പ​ക​ൻ വി​ളി​ച്ച് വി​വ​രം പ​റ​യു​ന്ന​ത്. കു​ട്ടി​യു​ടെ പ​ഴ​യ ഒ​രു ഫോ​ട്ടോ​യാ​ണ് അ​യ​ച്ചു കി​ട്ടി​യ​ത്. തി​രി​ച്ച​റി​യാ​ൻ ആ​ദ്യ​മൊ​ന്ന്​ പ്ര​യാ​സ​പ്പെ​ട്ടെ​ങ്കി​ലും പെ​ട്ടെ​ന്ന്​ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നെ​ന്നും ക​ണ്ണീ​ര​ട​ക്കാ​നാ​കാ​തെ സ്മി​ത പ​റ​ഞ്ഞ്​ പൂ​ർ​ത്തി​യാ​ക്കു​ന്നു.

വൈ​കീ​ട്ട്​ സ്​​കൂ​ളി​​ൽ നി​ന്ന്​ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം അ​നി​യ​നെ​യും കൂ​ട്ടി അ​ഫാ​ൻ ബൈ​ക്കി​ൽ പു​റ​ത്തേ​ക്ക്​ പോ​യ​ത്​ ക​ണ്ട​താ​യി സ​മീ​പ​വാ​സി പ​റ​യു​ന്നു. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം അ​നി​യ​ൻ അ​ഫ്​​സാ​ൻ ഒ​റ്റ​ക്ക്​ ഓ​ട്ടോ​യി​ലാ​ണ് തി​രി​ച്ചു​വ​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ച​ര​മ​ണി​യാ​യി​ട്ടു​ണ്ടാ​കും. കൈ​യി​ൽ ഒ​രു ക​വ​റു​ണ്ടാ​യി​രു​ന്നു. ഇ​ഷ്ട ഭ​ക്ഷ​ണ​മാ​യ കു​ഴി​മ​ന്തി ജ്യേ​ഷ്ഠ​ൻ വാ​ങ്ങി ന​ൽ​കി​യ​താ​കാം. പി​ന്നീ​ട്, പൊ​ലീ​സ് ജീ​പ്പ് അ​ങ്ങോ​ട്ട് ക​യ​റി പോ​കു​ന്ന​താ​ണ് പ​രി​സ​ര​വാ​സി​ക​ൾ കാ​ണു​ന്ന​ത്. അ​നി​യ​ന്‍റെ തോ​ളി​ൽ കൈ​യി​ട്ട് കു​ശ​ലം പ​റ​ഞ്ഞ്​ ന​ട​ന്നു​പോ​കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് ക​ണ്ടി​ട്ടു​തെ​ന്നാ​ണ്​ പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Tags:    
News Summary - Venjaramoodu Mass Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.