Posted On
date_range Updated On
date_range വേങ്ങരയിൽ കെ. ജനചന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ കൗണ്‍സില്‍ അംഗം കെ. ജനചന്ദ്രന് മാസ്റ്ററാണ് വേങ്ങരയിൽ മത്സരിക്കുക. ബി.ജെ.പി മുൻ ജില്ലാ പ്രസിഡൻറ് കൂടിയായ ജനചന്ദ്രൻ മാസ്റ്റർ താനൂര്‍ സ്വദേശിയാണ്. ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയുടെ പരിഗണന പട്ടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രെൻറ പേരും ഉയർന്നിരുന്നെങ്കിലും അവർ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി പി.പി. ബഷീറാണ് രംഗത്തുള്ളത്. മുസ് ലിം ലീഗ് മലപ്പുറം മുൻ ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദറാണ് യു.ഡി.എഫ് സ്ഥാനാർഥി. ശിവസേന സ്ഥാനാർഥി അഡ്വ. പി. ശിവദാസനും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീറും മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.