തിരുവനന്തപുരം: ഉരുൾപൊട്ടൽ ഏൽപിച്ച മഹാദുരന്തത്തിന്റെ ആഘാതത്തിൽ നിന്നുകൊണ്ട് വെള്ളാർമല ഗവ. വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥികൾ നേടിയത് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 55 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി തന്നെ രംഗത്തെത്തി.
കുട്ടികൾ നേടിയ വിജയത്തിൽ സന്തോഷമുണ്ടെന്നും ഉണ്ണിമാഷെ വിളിച്ചതായും മന്ത്രി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർമലയിലെ 32 കുട്ടികൾ മരിച്ചിരുന്നു. ഇവരിൽ ഏഴുപേർ ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.