ജയരാജന്‍റെ രാജി സർക്കാറിന്‍റെ ശോഭ കെടുത്തി -വെള്ളാപ്പള്ളി

ചേർത്തല: ഇ.പി ജയരാജൻ രാജിവെച്ചത് സർക്കാറിന്‍റെ ശോഭ കെടുത്തിയെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവച്ചത് മണ്ടത്തരമാണ്. ഭരണപക്ഷം ഇതിന്‍റെ പേരിൽ ജയരാജനെ ക്രൂശിക്കുവാൻ പാടില്ലായിരുന്നു. ജയരാജന് എതിരെയുള്ള നടപടി കൊണ്ട് ഭരണത്തിന് പ്രത്യേക ഇമേജ് ഒന്നും കിട്ടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാജിവെക്കാനുള്ള ജയരാജന്‍റെ തീരുമാനം കൊണ്ട് പ്രതിപക്ഷത്തിന്‍റെ ഗ്രാഫ് ഉയരുന്നു. പ്രതിപക്ഷ നേതാക്കൾ ഭരണത്തിലുണ്ടായിരുന്നപ്പോൾ സാമ്പത്തിക അഴിമതി കേസുകൾ വരെയുണ്ടായിട്ടും ആരും രാജിവെച്ചിട്ടില്ല. ബന്ധുവിന് ജോലി കൊടുത്തത് വലിയ തെറ്റല്ല. നിശ്ചിത യോഗ്യത ഇല്ലെങ്കിൽ നിയമിക്കപ്പെട്ടയാളെ പുറത്താക്കിയാൽ മതിയായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രകടനം നന്നാവുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് എസ്.എൻ.ഡി.പിയുടെ പോഷക സംഘടനയല്ല. ബി.ജെ.പി ബി.ഡി.ജെ.എസിനെ അവഗണിക്കുന്നുവെന്ന മുൻനിലപാടിൽ മാറ്റമില്ല. കേന്ദ്രസർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേര് നൽകണമെന്ന യോഗത്തിന്‍റെ ആവശ്യവും പരിഗണിച്ചില്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

Tags:    
News Summary - vellappally natesan react ep jayarajan resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.