വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി

ചേർത്തല: ശബരിമല വിഷയം സംസ്ഥാനത്ത് ചില സ്ഥലത്ത് തെരഞ്ഞെടുപ്പിൽ ബാധിക്കുമെന്ന്​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ട റി വെള്ളാപ്പള്ളി നടേശൻ. എന്നാൽ, ആത്മീയകാര്യങ്ങൾ ജനങ്ങളുടെ രാഷ‌്ട്രീയ നിലപാടിനെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നില്ല. മകനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ ബൂത്തിൽ വോട്ട് ചെയ്​തിറങ്ങിയ ശേഷമായിരുന്നു പ്രതികരണം.

വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളെ കാണുന്നതിനു തൊട്ടുമുമ്പ്​ തുഷാർ അവിടെനിന്നും മാറിയിരുന്നു. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജയിക്കും. ജയിച്ചശേഷം രാഹുൽ വയനാട് സീറ്റ് ഉപേക്ഷിച്ചാൽ അത് ജനങ്ങളോടുള്ള വഞ്ചനയാകും. ആലപ്പുഴയിൽ ആരിഫ് പാട്ടുംപാടി ജയിക്കും. ബി.ജെ.പി കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ പ്രീതി നടേശൻ, മകൾ വന്ദന,മരുമകൾ ആശ, കൊച്ചുമകൻ ദേവ് തുഷാർ എന്നിവർക്കൊപ്പമാണ് വെള്ളാപ്പള്ളി നടേശൻ വോട്ട് ചെയ്യാനെത്തിയത്.

Tags:    
News Summary - vellappally natesan- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.