Posted On
date_range Updated On
date_range നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കണം - വെള്ളാപ്പള്ളി
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടത് അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള് ളാപ്പള്ളി നടേശൻ. ഇന്നത്തെ കാലത്ത് വർഗ്ഗീയത പടരാനുള്ള സാധ്യത കൂടുതലായിരിക്കുകയാണ്. അത് തടയാൻ ഓരോ ജില്ലകളിലും നവോത്ഥാന സംഗമങ്ങൾ നടത്തും. അതിനു വേണ്ടി അടുത്ത 11 ന് വീണ്ടും ജനറൽ ബോഡി ചേരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാന സംഗമം നടത്തുന്നതിന് രാഷ്ട്രീയ മാനം കാണേണ്ടതില്ല. സംഗമത്തിലേക്ക് എൻ.എസ്.എസ് വന്നാൽ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.