ആലപ്പുഴ: അരൂരിലെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിെൻറ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി നടേശ ൻ. ജി.സുധാകരൻ അഹോരാത്രം പണിയെടുത്തതുകൊണ്ടാണ് സി.പി.എമ്മിന് കെട്ടിവച്ച കാശെങ്കിലും കിട്ടിയത്. സഹതാപ തരംഗമാണ് ഷാ നിമോൾ വിജയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തിന്റെ താത്പര്യത്തിന് എതിരായി സ്ഥാനാർത്ഥിയെ നിർത്തിയത് അരൂരിൽ തിരിച്ചടിയായെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പാർട്ടി ഹിന്ദു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയത്തിെൻറ പ്രധാന കാരണം. അരൂരിൽ വികസനം നടത്തിയെന്നത് വെറും പുകമറയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.