ശരിക്കും വെള്ളമുണ്ട പാവാ..!

വെള്ളമുണ്ട വലിയ മേൽവിലാസമാണ്​. താമസം മറ്റ് പഞ്ചായത്തിലാണെങ്കിലും പലരും പലപ്പോഴും മേൽവിലാസം പറയുമ്പോൾ വെള്ളമുണ്ടയും വന്നു പോകും. ഈ പിശക്​ പലപ്പോഴും വെള്ളമുണ്ടയെ പ്രതിസന്ധിയിലാക്കാറുണ്ട്. അടുത്ത കാലത്ത്​ ഇത്​ നേർ അനുഭവമായി. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചുരുളിയിൽ മാവോവാദി വെടിവെപ്പ് നടന്നപ്പോൾ സംഭവം വെള്ളമുണ്ടയിൽ എന്ന നിലയിലാണ്​ മാധ്യമങ്ങളിൽ വന്നത്​. മട്ടിലിയത്തെ ഉരുൾപൊട്ടലും വെള്ളമുണ്ടയുടെ പേരിലാണ് പുറത്തറിഞ്ഞത്. കോവിഡ്​ 19​​െൻറ കാര്യത്തിലും വെള്ളമുണ്ട പലപ്പോഴും റിപ്പോർട്ടുകളിൽ വന്നു.
വെള്ളമുണ്ടയുടെ പേരിൽ ചാർത്തപ്പെട്ട ഉദാഹരണങ്ങൾ നിരവധി...

മേൽവിലാസത്തിലെ തെറ്റിദ്ധാരണ വെള്ളമുണ്ടയെ വട്ടംകറക്കുന്നതായി അധികൃതർതന്നെ സമ്മതിക്കുന്നു. കോവിഡ്​ രോഗവ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രിൽ 20ന് സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും മേൽവിലാസത്തിലെ തെറ്റിദ്ധാരണ കാരണമായിരുന്നുവ​െത്ര. ഒരു പോസിറ്റിവ് കേസ്​​ പോലും ഇല്ലാതിരുന്നിട്ടും ഹോട്​സ്​പോട്ടിൽ വെള്ളമുണ്ട ഇടം പിടിച്ചു. എന്നാൽ, മണിക്കൂറുകൾക്കകം ഹോട്​സ്പോട്ടിൽനിന്ന്​ അധികൃതർതന്നെ ഒഴിവാക്കി.

ലോക്ഡൗൺ കാലത്ത് ഗൾഫിൽനിന്ന്​ തിരിച്ചുവന്നവരുടെ കണക്കും, മറ്റ് രോഗികളുടെ ബാഹുല്യവും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. സമീപ പഞ്ചായത്തുകളിലെ രോഗികളിൽ പലരും സമീപത്തെ ആശുപത്രികളിൽ പോകാതെ വെള്ളമുണ്ട ആശുപത്രിയിൽ വരുമ്പോൾ രോഗികളുടെ എണ്ണം കൂടുന്നു. പ്രമേഹരോഗികളുടെ എണ്ണത്തിൽ സർക്കാറി​​െൻറ കണക്കിൽ വെള്ളമുണ്ട മുൻ നിരയിലാണ്. എന്നാൽ, യഥാർഥ കണക്കിൽ വെള്ളമുണ്ട പിന്നിലാണ്​.

കഴിഞ്ഞദിവസം പഞ്ചായത്തിനെ കണ്ടെയ്ൻമ​െൻറ്​ സോണിൽ ഉൾപ്പെടുത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ്​ പരക്കം പാഞ്ഞു. എന്തിനെന്ന പരാതി ഉയർന്നു. എന്നാൽ, അധികം വൈകാതെ​ കണ്ടെയ്ൻമ​െൻറ്​ സോൺ ഒഴിവാക്കി സർക്കാർതന്നെ വാർത്തക്കുറിപ്പ്​ ഇറക്കി.

Tags:    
News Summary - vellamunda story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.