Posted On
date_range Updated On
date_range വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം: വനിതാ കമിഷൻ കേസെടുത്തു
തൃശൂർ: പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമിഷൻ സ്വമേധയാ കേസെടെത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് തൃശൂർ സിറ്റിപൊലീസ് കമിഷണറോട് കമിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ തഹസില്‍ദാരോടും വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്‌തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സി.എന്‍. സിമി കൈഞരമ്പ് മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച് ഒല്ലൂര്‍ സി.ഐയെ കമിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.