Posted On
date_range Updated On
date_range കാസർകോട് ഇരട്ടക്കൊലപാതകം: അക്രമികളെത്തിയ വാഹനം തിരിച്ചറിഞ്ഞു
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനായി അക്രമികൾ ഉപയോഗിച്ച വാഹനം തിരിച്ച റിഞ്ഞു. മഹീന്ദ്ര സൈലോ വാഹനത്തിലാണ് ആക്രമി സംഘം എത്തിയത്.
കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനം പൊലീസ് കസറ ്റഡിയിലെടുത്തു. കൃത്യം നിര്‍വഹിച്ചത് മൂന്നംഗസംഘമാണെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തുമെന്നാണ് സൂചന.
സംഭവത്തിൽ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.