തിരുവനന്തപുരം: കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തടയുന്നതിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അന്തര്‍ സംസ്ഥാന യാത്രക്ക് നിയന്ത്രണം ഏര്‍േപ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിർദേശം ഉള്ളപ്പോഴാണ് കര്‍ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നത്. ഇക്കാര്യത്തില്‍ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർ.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക മന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.