വൈത്തിരി: വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ചുരം ഒമ്പതാം വളവിലാണ് അപകടം.
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി സുഷിദക്കാണ് (45) പരിക്കേറ്റത്. വളവ് തിരിയുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കർണാടക ഐരാവത് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ്സിനടിയിൽ കുടുങ്ങിയ യാത്രക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാലിന് സാരമായി പരിക്കേറ്റ ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരത്തിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. വൺവേ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.