കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസിനെ സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കി. ഇടുക്കിയിൽ നടക്കുന്ന സർക്കാറിന്റെ നാലാംവാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ് ഷോ ഒഴിവാക്കിയത്.
അഞ്ച് ഗ്രാം കഞ്ചാവ് ആണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് പൊലീസ് പിടികൂടിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. വേടനടക്കം ഒമ്പതുപേർ ആ സമയത്ത് ഫ്ലാറ്റിലുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വേടൻ ഫ്ലാറ്റിലെത്തിയത്.
പ്രോഗ്രാമിന്റെ ആലോചനക്ക് എന്ന് പറഞ്ഞാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. അറസ്റ്റ് ചെയ്ത വേടനെ വൈദ്യപരിശോധനക്ക് ശേഷം ജാമ്യത്തിൽ വിടും. ഫ്ലാറ്റിൽ നിന്ന് ഒമ്പതരലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് പരിപാടിക്ക് ലഭിച്ച പണമാണെന്ന് പിന്നീട് വേടൻ പറഞ്ഞു.
വോയ്സ് ഓഫ് വോയ്സ് ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി മലയാള സിനിമഗാനങ്ങളിലും സജീവമായി. മഞ്ഞുമ്മൽ ബോയ്സിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായ'ത്തിന് ആരാധകൾ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.