ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ കെ. സുധാകരൻ ക്ഷുഭിതനാകുന്നു
Posted On
date_range Updated On
date_range വി.ഡി. സതീശൻ എത്താൻ വൈകി; ക്ഷുഭിതനായി അസഭ്യം പറഞ്ഞ് കെ. സുധാകരൻ -വീഡിയോ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിൽ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആലപ്പുഴയിലെ സമരഗ്നിപരിപാടിക്കിടെയാണ് സംഭവം. വാർത്താസമ്മേളനത്തിനായി കെ. സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി.ഡി സതീശൻ എത്തിയത്. ഇതോടെ കെ. സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു.
വൈകിയതിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻ്റ് പ്രവർത്തകരോട് അതൃപ്തി അറിയിക്കുന്നതിനിടയിൽ അസഭ്യവാക്കും സുധാകരൻ ഉപയോഗിച്ചു. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ. സുധകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.