തിരുത്തും മഞ്ഞുരുക്കവും; സതീശനിലേക്കുള്ള ശരിദൂരത്തിൽ എൻ.എസ്.എസ്

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രും വി.​ഡി. സ​തീ​ശ​നും ത​മ്മി​ലെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ശീ​ത​യു​ദ്ധ​ത്തി​ന് മ​ന്നം ജ​യ​ന്തി​യോ​ടെ മ​ഞ്ഞു​രു​ക്ക​മാ​കു​മ്പോ​ഴും ക​നം തൂ​ങ്ങു​ന്ന​ത് നി​ല​പാ​ടു​ക​ളി​ലെ കൃ​ത്യ​ത​യ്ക്ക്. ജ​ന​കീ​യ പി​ന്തു​ണ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഗ​ണി​ച്ച് സ​മ്മ​ർ​ദ രാ​ഷ്ട്രീ​യം പ്രാ​യോ​ഗി​ക​മാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്കാ​ണ് എ​ൻ.​എ​സ്.​എ​സ് നേ​തൃ​ത്വം എ​ത്തി​യ​തെ​ങ്കി​ൽ, സ​മു​ദാ​യ നേ​തൃ​ത്വ​വു​മാ​യി ശാ​ശ്വ​ത പോ​ർ​മു​ഖം വേ​ണ്ട​തി​ല്ലെ​ന്ന ന​യ​പ​ര​മാ​യ നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്. വോ​ട്ടോ പി​ന്തു​ണ​യോ ചോ​ദി​ക്കാ​ന​ല്ല, മ​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ​ന്ന ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ടെ അ​ന്ത​സ്സോ​ടെ, പെ​രു​ന്ന​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ ജ​യ​ന്തി സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ക​നാ​യി സ​തീ​ശ​നെ​ത്തു​ന്ന​ത്.

ത​ന്റെ നി​ല​പാ​ടു​ക​ൾ​ക്ക് കോ​ട്ടം ത​ട്ടാ​തെ, ഭ​ര​ണ​പ​ര​മാ​യ ന​യ​ത​ന്ത്രം ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ട്ടു​വീ​ഴ്ചാ​ബോ​ധം പ്ര​ക​ടി​പ്പി​ക്കാ​ൻ സ​തീ​ശ​നും ത​യാ​റാ​യ​താ​ണ് ഈ ​മ​ഞ്ഞു​രു​ക്ക​ത്തി​ന്റെ രാ​ഷ്ട്രീ​യ കാ​ത​ൽ. അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി.​ഡി. സ​തീ​ശ​ൻ പെ​രു​ന്ന​യി​ലെ​ത്തു​ന്ന​തെ​ന്ന​തും മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന​തും ഈ ​രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു.

സ​മ​ദൂ​ര​ത്തി​നു​ള്ളി​ലെ ശ​രി​ദൂ​രം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽ.​ഡി.​എ​ഫി​നോ​ട് അ​ടു​ത്ത​തും ശേ​ഷം സ​തീ​ശ​ന്റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യെ​ച്ചൊ​ല്ലി പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ക​ല്ലു​ക​ടി​യാ​യ​തും എ​ൻ.​എ​സ്.​എ​സി​നു​ള്ളി​ൽ ഉ​യ​ർ​ന്ന ആ​ഭ്യ​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ളും പെ​രു​ന്ന​യു​ടെ രാ​ഷ്ട്രീ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സ​തീ​ശ​ൻ-​സു​കു​മാ​ര​ൻ നാ​യ​ർ സം​ഘ​ർ​ഷം കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ അ​സ്വാ​ര​സ്യ​മാ​യി​രു​ന്നി​ല്ല. അ​ത് കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും ത​മ്മി​ലെ ബ​ന്ധ​ത്തെ​യും സ​മ​വാ​ക്യ​ങ്ങ​ളെ​യും പു​ന​ർ​നി​ർ​വ​ചി​ക്കാ​ൻ പോ​ന്ന​താ​യി​രു​ന്നു. ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ൽ മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​ന്റെ നാ​ൾ​വ​ഴി​ക​ളി​ൽ തു​ട​ങ്ങു​ന്ന അ​ക​ൽ​ച്ച, സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ ‘തി​ണ്ണ നി​ര​ങ്ങാ​നി​ല്ലെ​ന്ന’ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​മീ​പ​ന​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യെ ചോ​ദ്യം ചെ​യ്താ​യി​രു​ന്നു സ​തീ​ശ​ന്റെ രം​ഗ​പ്ര​വേ​ശം. മു​ൻ​ഗാ​മി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ​തി​വ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

2023 ജ​നു​വ​രി​യി​ൽ ശ​ശി ത​രൂ​രി​നെ മ​ന്നം ജ​യ​ന്തി ഉ​ദ്ഘാ​ട​ക​നാ​ക്കി​യ​തും 2025 ജ​നു​വ​രി​യി​ൽ ഒ​രു​ദ​ശാ​ബ്ദ​ത്തെ പി​ണ​ക്കം അ​വ​സാ​നി​പ്പി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ചേ​ർ​ത്തു നി​ർ​ത്തി​യ​തും സ​തീ​ശ​ന് പ​രോ​ക്ഷ​മാ​യ രാ​ഷ്ട്രീ​യ സ​ന്ദേ​ശ​ങ്ങ​ളാ​യി​രു​ന്നു. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് എ​ൻ.​എ​സ്.​എ​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് സ​തീ​ശ​ൻ നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

2026 മേ​യി​ൽ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​പ്പോ​ഴും അ​നി​ഷ്ടം പ​ര​സ്യ​മാ​ക്കി. നി​വേ​ദ​നം ന​ൽ​കാ​ൻ ര​ണ്ടു​ത​വ​ണ സ​മ​യം ചോ​ദി​ച്ചി​ട്ടും അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന് ജൂ​ൺ 20ന് ​എ​ൻ.​എ​സ്.​എ​സ് ബ​ജ​റ്റ് യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ച സു​കു​മാ​ര​ൻ നാ​യ​ർ മു​ഖ്യ​മ​ന്ത്രി​യെ ‘അ​ഹ​ങ്കാ​രി’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തെ​ല്ലാം മ​റ​ന്നാ​ണ് മ​ഞ്ഞു​രു​ക്ക​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - vd satheesan and nss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.