സർക്കാറും എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവം: വിജിലൻസ് അന്വേഷണം ഉടൻ
തിരുവനന്തപുരം: സർക്കാറും എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻസ് അനുവദിച്ച വിവാദങ്ങളിലുൾപ്പെടെ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. മൂന്ന് ബിയർ-വൈൻ പാർലറുകൾ ബാറുകളാക്കിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടു ബാറുകൾക്ക് ലൈസൻസ് നൽകിയതുമുൾപ്പെടെ വിഷയങ്ങളിലാണ് അന്വേഷണം. മുൻ എക്സൈസ് കമീഷണർ സീറാം സാംബശിവ റാവുവിനെതിരായ ആരോപണങ്ങളും അദ്ദേഹത്തിന്‍റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ ആക്ഷേപവും അന്വേഷിക്കും.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ ശിപാർശ പരിശോധിച്ച മുഖ്യമന്ത്രി അത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ആഭ്യന്തര മന്ത്രിയെയും മന്ത്രി എം. ലിജു വിവരങ്ങൾ ധരിപ്പിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് മേധാവി മനോജ് ഏബ്രഹാമുമായി ചെന്നിത്തല ആശയവിനിമയം നടത്തി. സർക്കാർ അധികാരത്തിൽ വന്നശേഷം എക്സൈസ് ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ മന്ത്രി ലിജു കടുത്ത അതൃപ്തിയിലാണ്. തുടർന്ന് സീറാം സാംബശിവ റാവുവിനെ എക്സൈസ് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.