''മുസ്​ലിംവിരോധമുണ്ടാക്കി ബി.ജെ.പിക്ക്​ ഇടമുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണം''

എറണാകുളം: മുസ്​ലിംലീഗാണ്​ കോൺഗ്രസിനെ നിയ​ന്ത്രിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവനക്കെതിരെ കെ.പി.സി.സി വൈസ്​​ പ്രസിഡന്‍റ്​ വി.ഡി സതീശൻ. മുസ്​ലിം വിരോധമുണ്ടാക്കി ബി.ജെ.പിക്ക് ഇടമുണ്ടാക്കി കൊടുക്കാനുള്ള ശ്രമം കേരളം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന്​ വി.ഡി സതീശൻ പ്രതികരിച്ചു.

കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമാക്കി നരേന്ദ്ര മോദിയും കോൺഗ്രസിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്തി ബി.ജെ.പിയെ പ്രതിഷ്ഠിക്കാൻ പിണറായിയും ശ്രമിക്കുകയാണെന്നും വി.ഡി സതീശൻ ഫേസ്​ബുക്കിൽ കൂട്ടിച്ചേർത്തു.

നേരത്തേ ശബരിമലയിൽ നഷ്​ടപ്പെട്ട ഹിന്ദുവോട്ടുകൾ തിരിച്ചുപിടിക്കാനായി മുഖ്യമന്ത്രി പച്ചക്ക്​ വർഗീയത പറയുകയാണെന്ന്​ സതീശൻ പ്രതികരിച്ചിരുന്നു.

Tags:    
News Summary - vd satheesan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.