മന്ത്രി രാജീവിനെതിരെ വീണ്ടും വി.ഡി. സതീശൻ; 'ഹിന്ദു ഐക്യവേദി നേതാവ് സംസാരിക്കുന്നത് മന്ത്രിയുടെ നിർദേശ പ്രകാരം'

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തെന്ന ആരോപണത്തിൽ മന്ത്രി പി. രാജീവിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി. രാജീവിന്‍റെ വീട്ടിലെ നിത്യസന്ദർശകനെന്ന് സതീശൻ പറഞ്ഞു.

മന്ത്രിയുടെ നിർദേശ പ്രകാരമാണ് ഹിന്ദു ഐക്യവേദി നേതാവ് തനിക്കെതിരെ നിരന്തരം പത്രസമ്മേളനം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പി. രാജീവിനെ ഹിന്ദു ഐക്യവേദി സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ എല്ലാ സി.പി.എം അംഗങ്ങളും പ്രതിപക്ഷ നേതാവിനെതിരെയാണ് സംസാരിക്കുന്നത്. അതിന് നേതൃത്വം കൊടുക്കുന്നത് മന്ത്രി രാജീവ് ആണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം മന്ത്രിക്ക് ഷോക്കായി. തോൽവിയെ ഈഗോ പ്രശ്നമായി എടുത്ത് തന്‍റെ പിറകെ നടന്ന് അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആള് താൻ ആർ.എസ്.എസിന്‍റെ വോട്ട് തേടിയെന്ന് പറഞ്ഞാൽ പറവൂരിലെ ആളുകൾ ചിരിക്കുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Full View


Tags:    
News Summary - V.D Satheesan against against Minister P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.