തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ പുറത്തുവിടാതെ സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനാവശ്യമായ ക്രെഡിറ്റ് എടുക്കാൻ വേണ്ടി മരണനിരക്ക് കുറവാണെന്ന് കാണിക്കാൻ വേണ്ടിയുള്ള ശ്രമം സർക്കാർ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രഖ്യാപിത മരണങ്ങളും അപ്രഖ്യാപിത മരണങ്ങളും തമ്മിലുള്ള വ്യത്യാസം രൂക്ഷമാണ്. ഇന്ന് ഇന്ത്യയിൽ 68 ശതമാനം രോഗികൾ കേരളത്തിലാണ്. ടി.പി.ആർ ഏറ്റവും കൂടുതൽ കേരളത്തിലാണ്. എന്നിട്ട് കേരള മോഡൽ ഗംഭീര വിജയമാണെന്ന് ഈ മുഖ്യമന്ത്രിക്കല്ലാതെ ഒരാൾക്കും അഭിമാനിക്കാൻ കഴിയില്ല.
ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു റോളുമില്ലെന്നും കുറേ ഉദ്യോഗസ്ഥന്മാരുടെ കൈയിലാണ്. അവർ പറയുന്നത് ഏറ്റു പാടിക്കൊണ്ടിരിക്കുകയാണ്.
മുട്ടിൽ മരം മുറിയും ഡോളർ കള്ളക്കടത്ത് കേസും സർക്കാറിൻെറ 100 ദിന ബാലൻസ് ഷീറ്റാണെന്നും സതീശൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.