Posted On
date_range Updated On
date_range വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ മർദ്ദിച്ചതായി പരാതി
തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മർദ്ദനമേറ്റതായി പരാതി. റോഡിൽ തടഞ്ഞുനിർത്തി സി.പി.എം പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ആരോപണം. സുരേഷ് കീഴാറ്റൂരിനെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷിൻെറ ഭാര്യ ലത മത്സരിച്ചിരുന്നു. കീഴാറ്റൂരിൽ വനിത സംവരണ വാർഡിലാണ് മത്സരിച്ചത്. ഇവിടെ സി.പി.എം സ്ഥാനാർഥി പി. വത്സല 140 വോട്ടിന് ജയിച്ചു. ലതക്ക് 236 വോട്ടും വത്സലക്ക് 376 വോട്ടും ലഭിച്ചു. കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടെയായിരുന്നു വയൽക്കിളികൾ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.