കൊച്ചി: വരാപ്പുഴ സ്ത്രീപീഡനക്കേസിൽ രണ്ട് പ്രതികൾക്ക് ഏഴുവർഷം വീതം കഠിന തടവ്. മൂന്നും നാലും പ്രതികളായ വയനാട് മീനങ്ങാടി കൃഷ്ണഗിരി തണ്ടേക്കാട്ട് ഡെന്നിസ് എന്ന അരുൺ, കോഴിക്കോട് മാങ്ങോട് പുനത്തിൽ വീട്ടിൽ സുജൻ എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം.
അതേസമയം, രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഇടനിലക്കാരായ കാസര്‍കോട് പട്ടമധൂര് അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി, കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാർ എന്നിവരെയാണ് വെറുതെവിട്ടത്. 2011ൽ വയനാട് വൈത്തിരിയിലെത്തിച്ച പെൺകുട്ടിയെ രണ്ട് പ്രതികളും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.