കൊച്ചി: വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നാലാമെത്ത കേസിൽ മുഖ്യപ്രതിക്ക് ഏഴുവർഷം കഠിന തടവ്. വയനാട് മീനങ്ങാടി മലയംപേടി തണ്ടേക്കാട് വീട്ടിൽ ഡെന്നിസിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ.കമനീസ് ശിക്ഷിച്ചത്. തടവിനുപുറമെ 50,000 രൂപ പിഴ അടക്കാനും നിർദേശമുണ്ട്. ഇയാളെ കൂടാതെ ഇടനിലക്കാരായ കാസര്‍കോട്, പട്ട മധൂര്‍ അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി, കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍ എന്നിവരെയും ശിക്ഷിച്ചിട്ടുണ്ട്.
പുഷ്പവതിക്ക് രണ്ട് വർഷവും വിനോദിന് നാലുവർഷവും തടവാണ് ശിക്ഷ. ഇരുവരും 5000 രൂപ വീതം പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഡെന്നിസ് ഒമ്പതുമാസവും മറ്റ് പ്രതികൾ നാലുമാസവും വീതം തടവ് അനുഭവിക്കണം. 2011 ഒാണാവധിക്കാലത്ത് പുഷ്പവതിയും വിനോദും ചേർന്ന് പെൺകുട്ടിയെ മഞ്ചേരിയിലെത്തിച്ച് ഡെന്നിസിന് നൽകി. 5000 രൂപ പ്രതിഫലത്തിൽ പെൺകുട്ടിയെ വാങ്ങിയ ഡെന്നിസ് ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. നേരത്തേ ശോഭാജോൺ അടക്കമുള്ള പ്രതികളെ മൂന്ന് കേസിലായി കോടതി ശിക്ഷിച്ചിരുന്നു. വിചാരണ പൂർത്തിയായ അഞ്ചാമെത്ത കേസിലും കോടതി വൈകാതെ വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.