വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷൻസിന് കീഴിൽ തളിക്കുളം, എറണാകുളം മന്നം, ചാലക്കൽ, കൊല്ലം ഉമയനെല്ലൂർ എന്നിവിടങ്ങിളിലെ കോളജുകളിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനം ജമാഅത്തെ ഇസ്‍ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്നു

ദരിദ്രരെ ഉൾക്കൊള്ളുന്ന മൂല്യാധിഷ്ടിത വിദ്യാഭ്യാസം കാലത്തിന്‍റെ അനിവാര്യത -ടി. ആരിഫലി

വാടാനപ്പള്ളി: ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദൂര സ്വപ്നമായ ദരിദ്ര വിദ്യാർഥികളെ ചേർത്ത് പിടിച്ച് അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന മൂല്യാധിഷ്ടിത വിദ്യാഭ്യാസം കാലത്തിൻ്റെ അനിവാര്യതയാണെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി. വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (വി.ജി.ഇ.ഐ) തളിക്കുളം, എറണാകുളം മന്നം, ചാലക്കൽ, കൊല്ലം ഉമയനെല്ലൂർ എന്നിവിടങ്ങളിലെ കോളജുകളിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനം പുതിയങ്ങാടി യൂണിറ്റി കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദരിദ്രരോട് അനുകമ്പയുള്ള, അനാഥരോടും അഗതികളോടും കരുണ്യമുള്ള 'ഗരീബ് നവാസ്' ആണ് വാടാനപ്പള്ളി ഓർഫനേജ് കമ്മറ്റി (വി.ഒ.സി)യുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി സീറോയിൽ നിന്ന് ഹീറോ ആക്കുകയാണ് ഈ സ്ഥാപനം. ലോകമെമ്പാടും വിവിധ മേഖലകളിൽ ഉയർന്ന പദവികളിൽ വ്യാപിച്ച് കിടക്കുന്ന പൂർവവിദ്യാർഥികൾക്ക് ഈ അനാഥാലയം അവരോട് കാണിച്ച കാരുണ്യത്തെ കുറിച്ച് ധാരാളം പറയാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അപ്രാപ്യമായ അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെ ചേർത്തുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തും മുഖ്യധാരയിലും എത്തിച്ച സ്ഥാപനമാണ് വാടാനപ്പള്ളി ഓർഫനേജും അനുബന്ധ സ്ഥാപനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന് കീഴിൽ തളിക്കുളം പുതിയങ്ങാടിയിൽ ആരംഭിച്ച യൂണിറ്റി കോളജിൻ്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. വി.ഒ.സി ആക്ടിങ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുൻ എം.പി ടി.എൻ. പ്രതാപൻ, ഒമാൻ ഗസൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ഹാസ്‍ലിൻ സലീമിന് കോപ്പി നൽകി മാഗസിൻ പ്രകാശനം ചെയ്തു.

അൽ ജാമിഅ അൽ ഇസ്‍ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ്, അലിഗഡ് -കുസാറ്റ് മുൻ വി.സി പ്രഫ. ഡോ. പി.കെ. അബ്ദുൽ അസീസ്, വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റി ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, മലേഷ്യൻ ഇൻ്റർനാഷൻ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഡീൻ ഡോ. ശുക്റൻ അബ്ദുറഹ്മാൻ, മലേഷ്യ കോളജ് ഓഫ് ഇകണോമിക്സ് ആൻഡ് മാനേജ്മെൻ്റ് ഡീൻ ഡോ. ഗൈറു സസ്മി, ജമാഅത്തെ ഇസ്‍ലാമി അസി. അമീർ,വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഐ .ഇ.സി.ഐ ചെയർമാൻ എം.കെ. മുഹമ്മദലി, ഫിഷറീസ് ഡിപ്പാർട്‌മെൻറ് ഡയറക്ടർ ബി. അബ്ദുന്നാസർ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ്, അൽ ജാമിഅ അൽ ഇസ്‌ലാമിയ അസി. റെക്ടർ ഡോ. നഹാസ് മാള, മന്നം ഇസ്‍ലാമിയ കോളേജ് ഡയറക്ടർ കെ.എ. കാസിം മൗലവി, ഖുർആൻ ഇംഗ്ലീഷ് പരിഭാഷകൻ പി.എം.എ. ഖാദർ, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലാംഗ്വേജസ് ഡീൻ ഡോ. എ.ബി. മൊയ്തീൻകുട്ടി, ന്യൂ ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ അസോ. പ്രഫ. ​ഡോ. വി.എം. ഹബീബുറഹ്മാൻ, ലൈഫ് ലാബ് ഇൻറർനാഷണൽ സി.ഇ.ഒ എൻ.വി. കബീർ, വി.ഒ.സി ഡയറക്ടർ സി.കെ. ഹനീഫ, ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം ജില്ലാ കൺവീനർ ഹുദാ ബിൻത് ഇബ്രാഹീം, സോളിഡാരിറ്റി തൃശൂർ ജില്ല പ്രസിഡന്റ് അനീസ് ആദം, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഹിബ ആദിൽ, ഉസ്റ പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് സാക്കിർ നദ്‌വി എന്നിവർ സംസാരിച്ചു.

ബിരുദ ദാന സമ്മേളന ജനറൽ കൺവീനർ എം.എ. ആദം സ്വാഗതവും വി.ഒ.സി ട്രസ്റ്റ് ജനറൽ സെക്രട്ടറി ആർ.കെ. ഖാലിദ് നന്ദിയും പറഞ്ഞു. കെ. അജ്‌വദ്, മഅ്റൂഫ് ഹംസ എന്നിവർ ഖിറാഅത്ത് നടത്തി.

സി.പി. മുഹമ്മദ് സാലിഹ് (ട്രേഡ് കമ്മീഷണർ-ഇന്ത്യ, ആഫ്രിക്ക, ചെയർമാൻ& എം.ഡി അസ്സ ഗ്രൂപ്പ് ദുബായ്, സി.പി ട്രസ്റ്റ് വലപ്പാട്), പി.എ. ഹകീം (എം. ഡി. പ്രൈമ പ്രോപ്പർട്ടീസ്, തൃശ്ശൂർ ), മുഹമ്മദ് മുൻസീർ (ചെയർമാൻ, അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് യു.എ.ഇ), അഡ്വ. ടി.കെ. മുഹമ്മദ് അസ്‍ലം (ലീഗൽ അഡ്വൈസർ- ഡി.ഐ.ബി, ദുബായ്), അബൂബക്കർ (ചെയർമാൻ, പീസ് വാലി, കോതമംഗലം) എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Value based education inclusive of the poor is the need of the hour -T Arifali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.