പ്രണയദിനത്തില്‍ കാമുകന് ഇടിയുടെ പെരുന്നാള്‍

ഇരിങ്ങാലക്കുട: ലോകപ്രണയദിനത്തില്‍ ഇരിങ്ങാലക്കുട ബസ്​സ്​റ്റാൻഡ്​ പരിസരത്ത് കാമുകന് മര്‍ദനം. വൈകീട്ട് നാലരയോടെയാണ് സംഭവം. സ​​​െൻറ് ജോസഫ്സ്​ കോളജ് വിദ്യാര്‍ഥിനിയോടാണ് കണ്ണൂര്‍ സ്വദേശിയും ഇരിങ്ങാലക്കുടയിൽ കച്ചവടം നടത്തുന്ന യുവാവ് പ്രണയം അറിയിച്ചത്. എന്നാല്‍, പ്രണയം നിരസിച്ച യുവതി സഹോദരനെ വിവരം അറിയിച്ചു.

സഹോദരനെ കണ്ട് കാട്ടൂര്‍ റോഡിലേക്ക്​ ഒാടിയ യുവാവിനെ മാല മോഷ്​ടിച്ച് ഓടുകയാണ് എന്ന് ആരോ പറഞ്ഞതി​​​​െൻറ അടിസ്ഥാനത്തില്‍ സമീപത്തുള്ളവര്‍ യുവാവിനെ ഓടിച്ച്​ പിടിച്ച് മര്‍ദിക്കുകയായിരുന്നു. സമീപത്തെ എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ബഹളം കേട്ട് ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്. പിന്നീട് പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല

Tags:    
News Summary - In Valentine's Day; The Lover Attacked by People in irinjalakuda -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.