വാളയാർ പീഡനക്കേസ്: അപ്പീൽ പോകുമെന്ന് സർക്കാർ

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട തിനെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ. കേസിൽ പ്രതിയായ മൂന്ന് പേരെ പോക്സോ കോടതി വെള്ളിയാഴ്ച തെളിവുകളുടെ അഭാവത്തി ൽ വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷനും പൊലീസിനും വീഴ്ച വന്നത് കാരണമാണ് പ്രതികളെ വെറുതെവിട്ടതെന്ന ആരോപണം ശക്തമ ായ സാഹചര്യത്തിലാണ് കേസിൽ അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചത്.

വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപട ി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രി എ.കെ. ബാലന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

പാലക്കാട് അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന കേസിൽ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കും. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്സോ വകുപ്പുകൾക്കു പുറമേ, ബലാൽസംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.

Full View

കേസ് അന്വേഷിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. വിധി വരുന്നത് എന്നാണെന്ന് പോലും തന്നെ അറിയിച്ചില്ല. പ്രതികൾക്ക് ശിക്ഷ കിട്ടുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

2017ലാണ് വി​ദ്യാ​ര്‍ഥി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ര്‍ 40 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മൂത്ത കുട്ടിക്ക് 11ഉം ഇളയ കുട്ടിക്ക് എട്ടും മാത്രമായിരുന്നു പ്രായം. ഇരുവരും ലൈംഗിക പീ​ഡ​ന​ത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. വി. മധു, എം. മധു, ഷിബു എന്നീ പ്രതികളെയാണ് പാലക്കാട് പോക്സോ കോടതി വെള്ളിയാഴ്ച വെറുതെവിട്ടത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തെ തന്നെ കുറ്റവിമുക്തനാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിൽ നവംബറോടെ വിധിയുണ്ടായേക്കും.

Tags:    
News Summary - valayar case government to submit appeal -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.