ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്നും ബി.ജെ.പി ഒഴിവാക്കുകയാണെന്ന് പ്രകാശ് കാരാട്ട്

തിരുവനന്തപുരം: ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്ന് ബി​.ജെ.പി- ആർ.എസ്.എസ് നേതൃത്വം ഒഴിവാക്കുന്നതായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.

വൈക്കം സത്യാഗ്രഹത്തെ ആദ്യം കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മതി എന്ന തീരുമാനം ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തിയെന്നും കാരാട്ട് പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രതിഫലിക്കുന്നതായിരുന്നു വൈക്കം സത്യാഗ്രഹമെന്ന് സെമിനാറിൽ അധ്യക്ഷവഹിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സുനില്‍ പി. ഇളയിടം, ടി.എം തോമസ് ഐസക് , വി. കാര്‍ത്തികേയന്‍ നായര്‍ , ആര്‍. പാര്‍വതി ദേവി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Vaikom Satyagraha Centenary Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.