Posted On
date_range Updated On
date_range ഇരകളുടെ പേര് വെളിപ്പെടുത്തിയത് വിവാദമായി
തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണത്തില്‍ ഉള്‍പ്പെട്ടവരെ സി.പി.എമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഇരകളുടെ പേര് വിശദീകരിച്ചത് വിവാദമായി. ആരോപണം കെട്ടിച്ചമച്ചതാകാമെന്ന് പറയുന്നതിനിടെയാണ് അദ്ദേഹം യുവതിയുടെയും ഭര്‍ത്താവിന്‍െറയും പേര് പരാമര്‍ശിച്ചത്. പേരുകള്‍ പറയേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ജയന്തന്‍െറ പേര് എപ്പോഴും പറയാം, അവരുടെ പറയാന്‍ പറ്റില്ല; അത് ശരിയല്ല’ എന്ന് വിശദീകരണവും നല്‍കി. രാധാകൃഷ്ണനെതിരെ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.