Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് വടകര സ്വദേശി മരിച്ചു
വടകര: തട്ടോളിക്കരയിലെ എല്‍.ജെ.ഡി പ്രവര്‍ത്തകനായിരുന്ന എന്‍.സി. പുരുഷോത്തമന് (ഉത്തമന്-63) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് മൂന്ന് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സിയിലായിരുന്നു.
മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അഴിയൂരില്‍ നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് സംശയിച്ചിക്കുന്നു.
എല്‍.ജെ.ഡി പാര്‍ട്ടി വാര്‍ഡ് കമ്മറ്റി അംഗവും യുവജന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അംഗവുമാണ്. മൃതദേഹം കോഴിക്കോട് കോര്പ്പറേഷന് ശ്മശാനത്തില്‍ സംസ്കരിക്കും. ഭാര്യ: ഗിരിജ. മക്കള്‍: ഷിജില്‍, ഷിബിന്‍. മരുമകള്‍: സുമിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.