കൊച്ചി: അനാവശ്യമായി പ്രതിരോധ മരുന്ന് വാങ്ങിക്കൂട്ടി സർക്കാറിന് നഷ്ടമുണ്ടാക്കിയ കേസിൽ മുൻ ആരോഗ്യ ഡയറക്ടർമാരായ ഡോ. വി.കെ. രാജൻ, ഡോ. കെ. ശൈലജ എന്നിവർക്ക് വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈകോടതി താൽക്കാലികമായി മരവിപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരവും ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ പ്രകാരവും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി മേയ് രണ്ടിന് വിധിച്ച അഞ്ചു വർഷം വീതം കഠിന തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ അപ്പീൽ ഹരജികൾ പരിഗണിച്ചാണ് ഉത്തരവ്. ഹരജിയിൽ സർക്കാറിെൻറ വിശദീകരണവും തേടി.
തിരുവനന്തപുരം ജില്ലക്കായി തയാറാക്കിയ ഇൻഡൻറ് വെട്ടിത്തിരുത്തി അനാവശ്യമായി ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ വാങ്ങിക്കൂട്ടിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. 2001 മുതൽ 2003 വരെ കാലയളവിൽ 1.49 കോടി രൂപയുടെ മരുന്ന് ഇപ്രകാരം അനാവശ്യമായി വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇടപാട് പുറത്തുവന്നതോടെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. നാലു പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയെങ്കിലും രണ്ട് പേരെ കുറ്റവിമുക്തരാക്കി. സംഭവം നടക്കുേമ്പാൾ ഡോ. കെ. ശൈലജ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഒാഫിസറായിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നുമാണ് അപ്പീൽ ഹരജികളിലെ വാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.