കേന്ദ്രഫണ്ടുകൾ കേരളത്തിൽ പാഴാക്കപ്പെടുന്നുവെന്ന് വി. മുരളീധരൻ

ബാലരാമപുരം : ലോകത്തിലെ ശക്തവും സമൃദ്ധവുമായ രാഷ്ട്രമായി ഭാരതത്തെ മാറ്റുകയാണ് നരേന്ദ്രമോദി സർക്കാരിൻ്റെ ലക്ഷ്യമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഇതിന് സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുന്നു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി .

കേന്ദ്ര സർക്കാർപദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് വി.മുരളീധരൻ വിമർശിച്ചു. അതിനെ മറികടക്കാനാണ് വികസിത ഭാരത സങ്കൽപ്പ് യാത്ര. കേരളത്തിന് കേന്ദ്ര സർക്കാർ അർഹമായ വിഹിതം നൽകുന്നില്ലെന്നത് കുപ്രചാരണമാണ്. കർഷകർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് കേന്ദ്രം നൽകി വരുന്ന പദ്ധതിവിഹിതം എങ്ങനെയാണ് കേരളം പാഴാക്കുന്നതെന്ന് കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വിശദീകരിച്ചു.

നെയ്ത്ത് പോലുള്ള പരമ്പരാഗത മേഖലക്ക് സർക്കാർ പ്രാധാന്യം നൽകുന്നു. പുതു തലമുറയെ നെയ്ത്തുമേഖലയിൽ പിടിച്ചുനിർത്തുന്നതിന് ആകർഷകമായ പദ്ധതികൾ രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടത്തുന്ന യാത്രകളോ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള യാത്രകളോ പോലെയല്ല വികസിത് സങ്കൽപ് യാത്ര. മോദിയുടെ ഉറപ്പ് എന്തെന്ന് ജനം മനസിലാക്കി കഴിഞ്ഞെന്നും അതാണ് ജനവിധികളിൽ പ്രതിഫലിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Tags:    
News Summary - V. Muralidharan that central funds are being wasted in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.