'30 വര്‍ഷമായി വേട്ടയാടുകയല്ലോ, എന്നിട്ട് എന്തെങ്കിലും ചെയ്യാൻ സാധിച്ചോ..?; ആ പേരൊന്ന് ഉച്ഛരിച്ചാൽ കുറേ ആളുകൾക്ക് സഹിക്കുന്നില്ലെന്ന് വി.ജോയ് എം.എൽ.എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന ഗാനത്തെ ന്യായീകരിച്ച് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി.ജോയ് എം.എൽ.എ. കഴിഞ്ഞ 30 വർഷമായി പിണറായി വിജയനെ വേട്ടയാടുന്നുവെന്നും എന്നിട്ടും ആർക്കും അദ്ദേഹത്തെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും വി.ജോയ് പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകായിരുന്നു.

ഇന്ന് കാണുന്ന കേരളത്തെ കെട്ടിപ്പടുത്തതിൽ പിണറായി വിജയന്റെ പങ്ക് വളരെ വലുതാണ്. ആ പേരൊന്ന് ഉച്ഛരിച്ചാൽ കുറേ ആളുകൾക്ക് സഹിക്കുന്നില്ലെന്നാണ് കുറച്ച് ദിവസങ്ങളായി വാർത്തയിൽ കാണുന്നത്. എത്രയൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും ദുഷ് പ്രചാരണങ്ങൾ നടത്തിയാലും കേരളത്തിലെ ജനം ഇനിയും ഇടതിനൊപ്പം നിൽക്കുമെന്നും എം.എൽ.എ പറഞ്ഞു.

തീക്ഷ്ണമായ അടിയന്തരാവസ്ഥ കാലഘട്ടത്തിലും വിദ്യാഭ്യാസ കാലയളവിലും അതിന് ശേഷവും അദ്ദേഹത്തിന്റെ യാതനാപൂർണമായ ജീവിതവും പ്രയാസകരമായ വഴികളും നാം മനസിലാക്കേണ്ടതുണ്ടെന്നും വി.ജോയ് പറഞ്ഞു.


News Summary - V. Joy supports Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.