Posted On
date_range Updated On
date_range 'വി ഫോർ കൊച്ചി' പ്രസിഡന്‍റ് നിപുൺ ചെറിയാൻ അറസ്റ്റിൽ
കൊച്ചി: 'വി ഫോർ കൊച്ചി' പ്രസിഡന്‍റ് നിപുൺ ചെറിയാൻ അറസ്റ്റിൽ. കോടതിയലക്ഷ്യ കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറന്‍റുണ്ടായിരുന്നു. തോപ്പുംപടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിനിടെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലാണ് കോടതി നിപുൺ ചെറിയാനെതിരെ സ്വമേധയാ കേസെടുത്തത്. കേസിൽ നിപുൺ തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച ഹാജരാകാൻ കോടതി അന്ത്യശാസനം നൽകിയിട്ടും നിപുൺ കോടതിയിലെത്തിയിരുന്നില്ല. ഇതേതുടർന്നാണ് അറസ്റ്റ് വാറന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.