ഉത്രവധക്കേസ്​ പ്രതി സുരേഷ്​ 15000 രൂപക്ക്​ 'പാമ്പുകടി' വിൽക്കാറുണ്ടായിരുന്നു

അഞ്ചൽ: ഉത്ര വധക്കേസ് പ്രതി സുരേഷ് കുമാർ പണം വാങ്ങി പാമ്പിൻകുഞ്ഞുങ്ങളെക്കൊണ്ട് മനുഷ്യരുടെ നാക്കിൽ കൊത്തിക്കാറുണ്ടെന്ന്​ വനംവകുപ്പ്​. ലഹരിക്കായാണ്​ ആളുകൾ പാമ്പിനെ കൊണ്ട്​ കൊത്തിക്കുന്നത്​. ഇങ്ങനെ പാമ്പിനെ കൊണ്ട്​ കൊത്തിക്കുന്നതിന് 15,000 രൂപ വരെയാണ് സുരേഷ്​ ഈടാക്കാറുള്ളത്.

ഉത്രയെ കടിച്ച പാമ്പി​​​െൻറ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സ​​െൻറർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്​റ്റിന് അയച്ചു. പാമ്പുപിടിത്തക്കാരൻ സുരേഷ് കുമാറി​​െൻറ ബന്ധങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ വനംവകുപ്പ്​ ശേഖരിക്കുന്നുണ്ട്​.

ഭർത്താവ്​ സൂരജ്​ ഉത്രയെ പാമ്പിനെ കൊണ്ട്​ കൊത്തിച്ച്​ കൊന്നുവെന്നാണ്​ കേസ്​. ഭർത്താവ്​ സൂരജിന്​ പാമ്പിനെ നൽകിയത്​ സുരേഷ്​ കുമാറായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.