മകൻ തെറ്റ് ചെയ്തിട്ടില്ല; പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് സൂരജിന്‍റെ പിതാവ് 

കൊല്ലം: ഉത്രയുടെ കൊലപാതകത്തില്‍ മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സൂരജിന്‍റെ കുടുംബം. പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജിന്‍റെ അച്ഛന്‍ പറഞ്ഞു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നടക്കും. എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസവും സൂരജിനെ പിന്തുണച്ചുകൊണ്ടാണ് കുടുംബം സംസാരിച്ചത്. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും പാമ്പ് പിടുത്തക്കാരുമായി സൂരജിന് ബന്ധമില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വലിയ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മുറ്റത്ത് വെച്ചാണ് ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റത് എന്നും സൂരജിന്‍റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

പ്രതി സൂരജുമായി തിങ്കളാഴ്ച രാവിലെ പൊലീസ് ഉത്രയുടെ വീട്ടിലെത്തി തെളിവെടുത്തു. പാമ്പിനെ കൊണ്ടുവരാൻ ഉപയോഗിച്ച കുപ്പി സൂരജ് പൊലീസിന് കാട്ടിക്കൊടുത്തിരുന്നു. അരമണിക്കൂർ നേരം തെളിവെടുപ്പ്​ നടത്തിയ ശേഷമാണ്​ സൂരജിനെയും കൊണ്ട്​ പൊലീസ്​ മടങ്ങിയത്. 

മകളെ കൊലപ്പെടുത്തിയയാളെ വീട്ടിൽ കയറ്റ​ില്ലെന്ന്​ ഉത്രയുടെ അമ്മ പറഞ്ഞതോടെ വികാര നിർഭര രംഗങ്ങളാണ് തെളിവെടുപ്പ് സമയത്ത് വീട്ടിലുണ്ടായത്​. 

Tags:    
News Summary - uthra murder case sooraj family respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.