കൊച്ചി: എടത്തലയിൽ പൊലീസ് മർദനത്തിനിരയായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് ജാമ്യം. പൊലീസിെന ഉസ്മാൻ മർദിച്ചെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം.
കേസിൽ അന്തിമ റിപ്പോർട്ട് നൽകുംവരെ എല്ലാ ശനിയാഴ്ചയും രാവിലെ ഒമ്പതിനും 10നും ഇടയിലും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാഴും ഹാജരാവുക, കോടതിയുെട മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.
ഉസ്മാൻ നിരപരാധിയാണെന്നും തെറ്റായാണ് കേസിൽ ചേർത്തതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. ഇൗ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ, ഹരജിക്കാരൻ ഇൗമാസം എട്ടിനാണ് അറസ്റ്റിലായത്. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
പൊലീസുകാർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ഉസ്മാന് മർദനമേറ്റത്. ഇതിനുശേഷം ആശുപത്രിയിൽ ചികിത്സയിലായ ഉസ്മാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. ഉസ്മാനെ ജയിലിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെ ആദ്യം ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ജാമ്യത്തിന് സമീപിച്ചിരുന്നു. എന്നാൽ, ഇൗ അപേക്ഷ തള്ളിയതിനെത്തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.