നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷണൽ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ മാനാഞ്ചിറ ഓപ്പൺ ജിം അണുവിമുക്തമാക്കുന്നു
കോഴിക്കോട്: നഗരവാസികൾക്ക് വ്യായാമം ജീവിതചര്യയാക്കാൻ സർക്കാർ ഒരുക്കിയ ജിംനേഷ്യ പദ്ധതിക്ക് മികച്ച പ്രതികരണം. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ഒരുക്കിയ ജിംനേഷ്യം ഉപയോഗപ്പെടുത്താൻ നഗരവാസികൾ മത്സരിക്കുകയാണ്. 15ഒാളം വ്യായാമ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയത്. സ്പോർട്സ് കൗൺസിലാണ് ഇതിെൻറ മേൽനോട്ടം വഹിക്കുന്നത്.
രാവിലെയും വൈകീട്ടും കാൽനട സവാരിയും ജിംനേഷ്യത്തിലെ വ്യായാമവും ലക്ഷ്യമാക്കി ഇവിടെ എത്തുന്ന നഗരവാസികളുടെ എണ്ണം കൂടി. മഴ മാറിയാൽ തിരക്കു കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യായാമം ചെയ്യാൻ വരുന്നവർക്ക് പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാം സൗജന്യമാണ്.
കോവിഡ്കാലമായതിനാൽ ആഴ്ചയിലൊരിക്കൽ അണുനശീകരണം നടത്തുന്നുണ്ട്. മാനാഞ്ചിറക്കു ചുറ്റും കാൽവിളക്കുകൾ മുഴുവനും കത്താൻ തുടങ്ങിയതിനാൽ രാത്രിയിലും ഇവിടെ നടത്തത്തിനും വ്യായാമത്തിനും സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നിലവിൽ രാവിലെ ആറു മുതൽ ഒമ്പതു വരെയും വൈകീട്ട് നാലു മുതൽ ഏഴു വരെയുമാണ് വ്യായാമത്തിന് സൗകര്യം. തിങ്കളാഴ്ച അവധിയാണ്. സ്ത്രീകളുൾപ്പെടെ വ്യായാമത്തിന് എത്തുന്നുണ്ട്. സമാന രീതിയിൽ സരോവരം പാർക്കിലും ഒാപൺ ജിംനേഷ്യത്തിന് പദ്ധതിയുണ്ട്.
നഗരത്തിൽ കോർപറേഷൻ സ്ഥാപിച്ച പുതിയ പാർക്കുകളിലും ഒാപൺ ജിംനേഷ്യ പദ്ധതിയുണ്ട്. മലാപ്പറമ്പ്, എരഞ്ഞിപ്പാലം പാർക്കുകളിൽ പദ്ധതി യാഥാർഥ്യമായി. കഴിഞ്ഞ ദിവസം ഉദ്ഘാടനംെചയ്ത പൂളക്കടവ് പാർക്കിലും ഒാപൺ ജിംനേഷ്യം സ്ഥാപിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോർപറേഷെൻറ ഇത്തരം പദ്ധതികൾക്ക് പരിപാലനത്തിന് ഇനിയും പദ്ധതിയായിട്ടില്ല. പാർക്കുകളും പൊതുയിടങ്ങളും നിർമിക്കുന്നതിനൊപ്പം അതിെൻറ പരിപാലനംകൂടി നടപ്പാക്കാൻ ശ്രമങ്ങൾ ഇല്ലാത്തതിനാൽ ലക്ഷങ്ങൾ ചെലവഴിക്കുന്ന പദ്ധതികൾ നശിക്കാനിടയാകുന്നുണ്ട്. ജിംനേഷ്യം പോലുള്ള പദ്ധതികൾ സ്പോർട്സ് കൗൺസിലിനെ ഏൽപിക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുെണ്ടന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ 'മാധ്യമ'ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.